Section

malabari-logo-mobile

ശിഖല്ല മരണം; ജില്ലാ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി

HIGHLIGHTS : Shikhla is death; The district medical team visited

തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്തില്‍ ശിഖല്ല രോഗം സ്ഥിരീകരിച്ച കളത്തിങ്ങല്‍ പാറ നെടുംപറമ്പില്‍ ജില്ലാ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. ശിഖല്ല രോഗം ബാധിച്ച് കഴിഞ്ഞ ദിവസം പത്ത് വയസ്സ് പ്രായമുള്ള ഒരു വിദ്യാര്‍ത്ഥിനി ഇവിടെ മരണപ്പെട്ടിരുന്നു. നന്നമ്പ്ര കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി കുന്നത്ത് ഫഹദ് -സമീറ എന്നിവരുടെ മകള്‍ ഫാത്തിമ റഹയാണ് മാതാവിന്റെ മൂന്നിയൂരിലുള്ള വീട്ടില്‍ വെച്ച് രോഗ ബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്.

മരിച്ച റഹക്ക് ശിഖില്ല രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.ഇവരുടെ വീട്ടിലുള്ളവരുടെയും സമീപത്ത് രോഗ ലക്ഷണമുള്ളവരുടെയും സാമ്പിളെടുത്ത് പരിശോധനക്കയച്ചിരിക്കുകയാണ് അധികൃതര്‍.സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേത്രത്വത്തില്‍ ക്ലോറിനൈസേഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മരിച്ച ഫാത്തിമ റഹയുടെ വീട് ജില്ലാ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു.

sameeksha-malabarinews

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:സുബിന്‍, ജില്ലാ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ:നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരണ്‍ രാജ് ,നെടുവ ബ്ലോക്ക് ഹെല്‍ത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ:വാസുദേവന്‍.ടി.വി., നെടുവ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഹരിദാസ് ,എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. മൂന്നിയൂര്‍ എഫ്.എച്ച്.സി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബിത, ജെ.എച്ച്.ഐ .മാരായ ജലീല്‍, മുജീബ് , മെമ്പര്‍ ഉമ്മു സല്‍മ, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ആശാവര്‍ക്കര്‍മാരായ സുഹ്‌റ, പാത്തുമ്മു, ശകുന്തള, നുസ്രത്ത്, അനില, നിഖിത അനുഗമിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!