ക്ലിഫ് ഹൗസില്‍ വെടിപൊട്ടി;ആര്‍ക്കും പരിക്കില്ല

തിരുവനന്തപുരം :ക്ലിഫ് ഹൗസില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ഗാര്‍ഡ് റൂമിലെ പോലീസുകാരന്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ ആണ് അബദ്ധത്തില്‍ വെടി പൊട്ടിയത്. രാവിലെ 9.30ന് ആണ് സംഭവം നടന്നത്.ആര്‍ക്കും പരിക്കില്ല.

മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്ന സമയത്താണ് വെടി പൊട്ടിയത്.

അതേസമയം ക്ലിഫ്ഹൗസില്‍ വെടിയുതിര്‍ത്തതില്‍ സുരക്ഷാവീഴ്ച ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദിവസവും തോക്കുകള്‍ പരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി മെഗസില്‍ ഓഫ് ചെയ്യുമ്പോള്‍ തിരകള്‍ പുറത്തുവരും. എന്നാല്‍ ഇന്ന് ഒരു റൗണ്ട് തോക്കിനുള്ളിലെ ചേമ്പറില്‍കുടുങ്ങി.പതിവുപോലെ തറയിലേക്ക് ലക്ഷ്യംവെച്ച് കാഞ്ചി വലിച്ചപ്പോള്‍ പൊട്ടുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top