Section

malabari-logo-mobile

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം;രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്

HIGHLIGHTS : In the case of rape and murder of a foreign woman in Kovalam, both the accused will get life imprisonment

തിരുവനന്തപുരം: 1,65,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉമേഷ് എന്നിവരെയാണ് കേസില്‍ ശിക്ഷിച്ചത്.

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ സുനില്‍കുമാറാണ് രണ്ടു പ്രതികളുടെയും ശിക്ഷ വിധിച്ചത്.

sameeksha-malabarinews

ശിക്ഷവിധിക്കുന്നതിന് മുന്നെ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വിധി പ്രസ്താവിക്കുന്നതിന് മുന്നേ പ്രതികള്‍ തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികൂട്ടില്‍ നിന്നും വിളിച്ചു പറഞ്ഞു. എന്നാല്‍ ഇതുകേട്ട കോടതി തുടര്‍ന്ന് വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു. ശിക്ഷാവിധി കേട്ട പ്രതികള്‍ കോടതി മുറിയില്‍ രോഷാകുലരായാണ് പെരുമാറിയത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കന്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു.ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നനല്‍കണമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതെസമയം സാഹചര്യതെളിവുകള്‍ മാത്രമുള്ള കേസാണ് ഇതെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.

2018 ലാണ് കേസിനാസ്പദമായ സംഭവം. ആയുര്‍വേദ ചികിത്സക്കായി കോവളത്തെത്തിയ വിദേശ വനിതയെ മയ്ക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 37 ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!