പരപ്പനങ്ങാടിയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

പരപ്പനങ്ങാടി: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അയ്യപ്പന്‍കാവില്‍ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്.

കൊച്ചിയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകരുകയും ഇലക്ട്രിക്ക് പോസ്റ്റ് മുറിയുകയും ചെയ്തിട്ടുണ്ട്. ഇതെതുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.

കാറിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കാറിലെ എയർ ബാഗ് പ്രവർത്തിച്ചതാണ് യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top