Section

malabari-logo-mobile

കൊറിയന്‍ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ്‌ ബ്രസീല്‍ ക്വാര്‍ട്ടറില്‍

HIGHLIGHTS : Brazil edge Korea in quarterfinals

ദോഹ: ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ വമ്പന്‍ മുന്നേറ്റം. പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ കാനറികള്‍ പറപ്പിച്ചു.  ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാനറികള്‍ മിന്നും വിജയം നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, പക്വേറ്റ എന്നിവരാണ് ഗോള്‍ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍.

ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. ഹൈ പ്രസിംഗിന് പോകാതെ, പ്രതിരോധത്തില്‍ വിള്ളലുകള്‍ വരാതെ മുന്‍കരുതല്‍ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാല്‍, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിര്‍ത്താന്‍ അതൊന്നും പോരായെന്ന് കൊറിയന്‍ സംഘത്തിന് അധികം വൈകാതെ മനസിലായി. ഏഴാം മിനിറ്റില്‍ തന്നെ കാനറികള്‍ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി.

sameeksha-malabarinews

10-ാം മിനിറ്റില്‍ റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് പെനാല്‍റ്റി വിധിക്കപ്പെട്ടു. പന്തില്‍ ഒരു ഉമ്മ നല്‍കി കൊണ്ട് ദക്ഷിണ കൊറിയന്‍ ഗോളിയുടെ സകല അടവുകളെയും നിസാരമാക്കി നെയ്മര്‍ ഖത്തര്‍ ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ പേരിലെഴുതി. കൊറിയന്‍ പ്രതിരോധ നിരയെ തകര്‍ത്ത് റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. 36-ാം മിനിറ്റില്‍ പക്വേറ്റയിലൂടെ നാലാം ഗോളും വന്നു.

ദക്ഷിണ കൊറിയയുടെ മികച്ച ഒരു ആക്രമണത്തോടെയാണ് രണ്ടാം പാതിക്ക് തുടക്കമായത്. 76-ാം മിനിറ്റില്‍ കൊറിയ തെല്ല് ആശ്വാസം കണ്ടെത്തി. ഫ്രീകിക്ക് ബ്രസീല്‍ പ്രതിരോധിച്ചപ്പോള്‍ പന്ത് വന്നത് ബോക്‌സിന് പുറത്തുള്ള പൈക്ക് സ്യുംഗ് ഹോയുടെ കാലിലേക്കാണ്. വെടിച്ചില്ല് പോലെ പറന്ന ഷോട്ട് അലിസണെയും ത്രസിപ്പിച്ച് വലയെ തുളച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!