Section

malabari-logo-mobile

ഇന്ത്യയില്‍ ആദ്യ ദിനം 148.5 കൊടിയില്‍പരം വേള്‍ഡ് വൈഡ് കളക്ഷനുമായി ലിയോ : ഈ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയിലെ പുതു ചരിത്രം

HIGHLIGHTS : Leo with 148.5 crores worldwide collection on first day in India : New history in Indian cinema this year

ചരിത്രങ്ങള്‍ ആദ്യ ദിനം തന്നെ തിരുത്തിക്കുറിച്ചു മുന്നേറുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് ലിയോ. 148.5 കൊടിയില്പരം രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച ലിയോ ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം കുറിക്കുകയാണ്.

കേരളത്തില്‍ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയില്‍ എത്തുമ്പോള്‍ മഡോണ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ വിജയിനൊപ്പം ശ്രേധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു.

sameeksha-malabarinews

ഹൗസ്ഫുള്‍ ഷോകളുമായി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!