സര്‍ക്കാര്‍ ആശുപത്രി വഴി നല്‍കുന്ന സേവനങ്ങള്‍ സുക്ഷ്മമായി പരിശോധിക്കും: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാര്‍ ആശുപത്രി വഴി നല്‍കുന്ന സേവനങ്ങള്‍ സുക്ഷ്മമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളും പ്രശ്നങ്ങളും വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആര്‍ദ്രം പദ്ധതി വഴി ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്ന സേവനങ്ങള്‍ പരിശോധിച്ച് വിലയിരുത്തും. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാങ്കേതിക പ്രശ്നങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കും. ഫയര്‍ എന്‍.ഒ.സി ലഭിക്കാത്തത് കൊണ്ടാണ് പീഡിയാട്രിക് ഐ.സി.യു, ഓപ്പറേഷന്‍ തീയേറ്റര്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത്. ഇങ്ങനെയുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രവര്‍ത്തനസജ്ജമാക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളും. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കും.

ജോലിക്രമീകരണം വഴിയാണ് ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നത്. ഓരോ ആശുപത്രിയിലെയും ചെറുതും വലുതുമായ പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഓരോ ജില്ലയിലെ ആശുപത്രിയുടെ മൊത്തത്തിലുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും ജില്ലാ കളക്ടര്‍മാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് നടപടികളെടുക്കും. ഇത് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടപ്പിലാക്കും. ഡയാലിസ് സൗകര്യമില്ലാത്ത ആശുപത്രിയില്‍ അതിനുള്ള സജ്ജീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top