ഇഷ ഗോള്‍ഡ്&ഡയമണ്ട് ആദരിച്ചു

പരപ്പനങ്ങാടി:പരിശ്രമിച്ചാല്‍ നടക്കാത്തതൊന്നുമില്ല എന്ന് സ്വന്തം കഴിവിലൂടെ തെളിയിച്ച് നാടിന്റെ അഭിമാന താരങ്ങളായി മാറിയ മികച്ച ബാലതാരത്തിനുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച ആത്രേയ് ബൈജു രാജിനെയും ഇന്ത്യന്‍ ആര്‍മിയിലേക്ക് സെലക്ഷന്‍ ലഭിച്ച റിഷാദിനെയുമാണ് ഇഷാ ഗോള്‍ഡ് ആന്റ് ഡയമണ്ട് ആദരിച്ചത്.

ഇഷാ ഗോള്‍ഡില്‍ നടന്ന പരിപാടിയില്‍ പരപ്പനങ്ങാടി സി ഐ ജിനേഷ് ഇരുവരെയും ആദരിച്ചു. ചടങ്ങില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഷ്‌റഫ് കുഞ്ഞാവാസ്, ജനറല്‍ സെക്രട്ടറി. എ.വി വിനോദ്,ഇഷ ഗോള്‍ഡ് മാനേജിംഗ് പാട്ട്ണര്‍മാരായ നൗഫല്‍ ഇല്ലിയന്‍ ,മൊയ്തീന്‍ കോയ എന്‍.കെ, ഫൈസല്‍ പി.എന്‍, മുഹമ്മദലി മാഷ്,സലിം അന്‍സി ,സലാം .പി, സലിം ഫറൂഖ്, അബ്ദുറഹ്‌മാന്‍ ബാവ , ഇഖ്ബാല്‍ , Dr ബൈജു രാജ്, എന്നിവര്‍ സംബന്ധിച്ചു .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top