വാല്‍പ്പാറയില്‍ അഞ്ച് യുവാക്കള്‍ മുങ്ങി മരിച്ചു; ദാരുണാന്ത്യം ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ച് യുവാക്കള്‍ മരിച്ചു. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍  സ്വദേശികളാണിവര്‍. അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

വൈകിട്ട് നാലരയോടെയാണ് സംഭവം.ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ദാരുണമായ അപകടം സംഭവിച്ചതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹം പുറത്തെത്തിച്ചത്.

മരിച്ചവരില്‍ വിനീതും ധനുഷും സഹോദരങ്ങളാണ്. വിനീത് എംഎസ്സി ബയോടെക് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയും ധനുഷ് ബിഎസ്സി ബയോടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ്. ധനുഷിന്റെ സഹപാഠികളായ അജയ്, നഫീല്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. അവസാനത്തെ ആളായ ശരത് ഇവരുടെ സുഹൃത്താണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top