Section

malabari-logo-mobile

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; ഹൈദരാബാദ് ‘ഇഫ്‌ലു’വില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

HIGHLIGHTS : Sexual assault on a student; Student agitation in Hyderabad 'Iflu'

ഹൈദരാബാദ്: ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കു നേരെ കാമ്പസിനുള്ളില്‍ ലൈംഗികാതിക്രമം ഉണ്ടായതിനെത്തുടര്‍ന്ന് ഹൈദരാബാദിലെ ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ (ഇഫ്‌ലു) വിദ്യാര്‍ഥികളുടെ പ്രക്ഷോഭം. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ വൈകിയെന്നും യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് സെന്റര്‍ അതിജീവിതയ്ക്ക് മതിയായ പരിചരണം നല്‍കിയില്ലെന്നും ആരോപിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. വൈസ് ചാന്‍സലര്‍ സുരേഷ് കുമാറും പ്രോക്ടര്‍ ടി സാംസണും രാജിവെക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പഴയ ഹെല്‍ത്ത് സെന്ററിനു സമീപം വിദ്യാര്‍ത്ഥിനിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് പീഡനം നടന്നത്. പ്രധാന സെക്യൂരിറ്റി ചെക്ക്‌പോസ്റ്റില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് അതിക്രമം നടന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

കാമ്പസിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥിനിയെ പ്രൊഫസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന്റെ സമീപത്തുവച്ച് അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഒറ്റപ്പെട്ട പ്രദേശത്തെത്തിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. സഹായത്തിനായി സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ഇവര്‍ വാങ്ങി വലിച്ചെറിഞ്ഞു. തുടര്‍ന്ന് ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ ഇവര്‍ വിദ്യാര്‍ത്ഥിനിയെ അവിടെ ഉപേക്ഷിച്ച് പോകുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!