പരപ്പനങ്ങാടി:മലപ്പുറം ജില്ലയിലെ പ്ലസ് ടു സീറ്റുകളുടെ അപര്യാപ്ത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റി പരപ്പനങ്ങാടി വിദ്യഭ്യാസ ജില്ലാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസിസി മെമ്പർ കെപി ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി നിയോജകമണ്ഡലം കെഎസ്‌യു പ്രസിഡണ്ട് അനസ് കെ അധ്യക്ഷത വഹിച്ചു, കെഎസ് യു ജില്ലാ ഉപാധ്യക്ഷൻ അബിൻ കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി ആമിന ഫിദ, നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി, കെഎസ്‌യു പരപ്പനങ്ങാടി മണ്ഡലം പ്രസിഡണ്ട് അഫ്ലാൽ പി, അബൂബക്കർ നനമ്പ്ര, റഫീഖ് കൈറ്റാല എന്നിവർ സംസാരിച്ചു.




