Section

malabari-logo-mobile

തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഗാന്ധിയും നെഹ്‌റുവും

HIGHLIGHTS : ചെന്നൈ:  ഇന്ന്‌ രാവിലെ തമിഴ്‌നാട്ടില്‍ സത്യപ്രതിജ്ഞ ചെയ്‌ത എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭക്ക്‌ മറ്റൊരു സവിശേഷത കൂടിയുണ്ട്‌. സ്റ്റാലിന്‌...

ചെന്നൈ:  ഇന്ന്‌ രാവിലെ തമിഴ്‌നാട്ടില്‍ സത്യപ്രതിജ്ഞ ചെയ്‌ത എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭക്ക്‌ മറ്റൊരു സവിശേഷത കൂടിയുണ്ട്‌. സ്റ്റാലിന്‌ പുറമെ മന്ത്രിയസഭയില്‍ നെഹ്‌റുവും, ഗാന്ധിയുമുണ്ട്‌. ആശ്ചര്യപ്പെടേണ്ട മൂന്ന്‌ ലോകനേതാക്കളുടെ പേരുള്ള മൂന്ന്‌ പേരാണ്‌ മന്ത്രി സഭയിലുള്ളത്‌.

മന്ത്രിസഭയിലെ ഒന്നാമനായ മുത്തുവേല്‍ കരുണാനിധി സ്‌റ്റാലിന്‌ അദ്ദേഹത്തിന്റെ പേര്‌ ലഭിച്ചത്‌ ലോക കമ്യൂണിസ്‌റ്റ്‌ നേതാക്കളിലൊരാളും, സോവിയറ്റ്‌ യൂണിയന്റെ കരുത്തുറ്റ പ്രസിഡന്റുമായിരുന്ന ജോസഫ്‌ സ്റ്റാലിന്റെ പേരില്‍ നിന്നുതന്നെയാണ്‌. 10 വര്‍ഷത്തെ എഐഡിഎംകെ ഭരണം അവസാനിപ്പിച്ച്‌ അധികാരം പിടിച്ചെടുക്കുമ്പോള്‍ ആദ്യമായാണ്‌ അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തുന്നത്‌.

sameeksha-malabarinews

തിരിച്ചിറപ്പള്ളിയില്‍ നിന്നുള്ള കരുത്തുറ്റ ഡിഎംകെ നേതാവ്‌ കെ.എന്‍ നെഹ്‌റു ആണ്‌ സത്യവാചകം ചൊല്ലി മന്ത്രിയായ മറ്റൊരാള്‍. ഈ മന്ത്രിസഭയിലെ നഗരസഭ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രിയായി സ്ഥാനമേറ്റു. നേരത്തെ കരുണാനിധി മന്ത്രിസഭിലും അംഗമായിരുന്നു. ഇന്ത്യുടെ ആദ്യപ്രധാനമന്ത്രിയായ നെഹ്‌റുവിന്റെ പേര്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌. അടിയുറച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ തന്റെ പിതാവില്‍ നിന്നാണ്‌.

മൂന്നാമത്തെയാള്‍ ആര്‍. ഗാന്ധിയാണ്‌. അദ്ദേഹം ഹാന്റ്‌ലൂം ആന്റ്‌ ടെക്‌സറ്റൈല്‍സ്‌ വകുപ്പ്‌ മന്ത്രിയാണ്‌.

മൂന്നുംപേരും മന്ത്രിമാരാകുന്നതോടെ സ്‌റ്റാലിന്‍-നെഹ്‌റു-ഗാന്ധി ത്രയം ഈ തമിഴ്‌ മന്ത്രിസഭയില്‍ ഉണ്ടായിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!