ആലപ്പുഴ: കടുത്ത നെഞ്ചുവേദന വന്ന കോവിഡ് രോഗിയെ അപകടസാധ്യത മുന്നില്‍ കണ്ട് ആംബുലന്‍സ് വരുന്നതും കാത്തുനില്‍ക്കാതെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചത് വളന്റിയര്‍മാരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.
പുന്നപ്ര വടക്ക് പഞ്ചായത്ത് സഹകരണ എഞ്ചനീയറങ് കോളേജ് ഹോസ്‌റ്റലില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഡൊമസ്‌റ്റിക് കെയര്‍ സെന്ററില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
സെന്ററില്‍ വാളന്റയിര്‍മാരായ അശ്വിന്‍, രേഖ പി മോള്‍ എ്‌ന്നിവര്‍ പിപിഎ കിറ്റ് ധരിച്ച് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കെയാണ്. മൂന്നാം നിലയില്‍ കഴിയുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ് ഓക്‌സിജന്‍ കുറഞ്ഞിതിനെ തുടര്‍ന്ന് അവശനിലയിലാണണ്‌ന്ന അറഞ്ഞത്. തുടര്‍ന്ന് ഇരുവരും രോഗിയെ താഴെയത്തിക്കുകയും ഇയാള്‍ ശ്വസമെടുക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ്‌് വിളിച്ചു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ 10 മിനിറ്റ് സമയമാകുമെന്ന് അറിഞ്ഞതോടെ ഇരുവരും രോഗിയെ ഒരു ബൈക്കില്‍ പിപിഎ കിറ്റ് അണിഞ്ഞ തങ്ങളുടെ നടുവിലിരുത്തി 50 മീറ്റര്‍ അകലെയുള്ള സാഗര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന്‌് പ്രാഥമിക ചികിത്സ ലഭിച്ചതോടെ രോഗി അപകട നില തരണം ചെയ്‌തു. തുടര്‍ന്ന് ഇയാളെ ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് വരുത്തി ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പ്രത്യേക കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയില്‍ കൊണ്ടുപോകുന്നെന്ന വാര്‍ത്ത ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ ആദ്യം വലിയ വിവാദമാണ് ഉയര്‍ന്നുവന്നത്. കേരളത്തിലും ഉത്തരേന്ത്യയിലെ പോലെ ആംബുലന്‍സുകള്‍ ലഭിക്കുന്നില്ല എന്ന വാര്‌ത്തായണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സത്യാവസ്ഥ പുറത്തുവന്നതോടെ കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുത്ത അശ്വിനേയും, രേഖ പി മോളേയും അനുമോദിക്കുയാണ് സോഷ്യല്‍ മീഡിയ




