മലപ്പുറം ജില്ലയില്‍ 260 വ്യാപാരസ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജിയുടെ ഓണക്കാല പരിശോധന; ഒന്നര ലക്ഷം രൂപയോളം പിഴ ചുമത്തി

മലപ്പുറം:  ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ െ്രെഡവില്‍ ഇതുവരെ 260 വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി.54 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,47,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിക്കുക, പാക്കേജുകളില്‍ പ്രഖ്യാപനങ്ങള്‍ പൂര്‍ണമല്ലാതിരിക്കുക, എം.ആര്‍.പി യേക്കാള്‍ അധികം വില ഈടാക്കുക, ഉല്‍പ്പന്നത്തിലെ തൂക്കക്കുറവ്, പായ്ക്കിങ് രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉല്‍പന്നം പായ്ക്കു ചെയ്തു വില്‍പ്പന നടത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് കേസെടുത്ത് പിഴ ഈടാക്കിയത്. പിഴയടക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ തുടരും.

ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ടി. ജി. ജവഹര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.വാസുദേവന്‍ , എം. ജി ഉമ, കെ.കെ സുദേവന്‍ , ആര്‍.എസ് രജിത്, കെ.കെ അബ്ദുല്‍ കരീം , ആര്‍. എസ് സജ്‌ന, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റുമാരായ കെ.മോഹനന്‍, മണികണ്ഠന്‍, കെ. സി കൃഷ്ണന്‍, സി പി. സുഭാഷ്, മുജീബ് റഹ്മാന്‍, അബ്ദുല്‍ ഹഫൂവ്, ജസീര്‍ പച്ചീരി, എം. സെല്‍വന്‍ െ്രെഡവര്‍മാരായ പി. വി ബിജോയ്, സി പി ചന്ദ്രന്‍ , ലെസ്ലി വിജോയ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. സെപ്തംബര്‍ ഒന്ന് മുതലാണ് പരിശോധന തുടങ്ങിയത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെയുള്ള പരിശോധന സെപ്തംബര്‍ ഏഴ് വരെ തുടരും.

Share news
error: Content is protected !!
Scroll to Top