പാലാ നഗരസഭ പിടിച്ചെടുത്ത് എല്‍ഡിഎഫ്

പാലായില്‍ എല്‍ഡിഎഫ് ഭരണമുറപ്പിച്ചു . നഗരസഭ രൂപീകരിച്ചശേഷം എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലായിലുണ്ടായത്.

17 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ 11 സീറ്റും കേരള കോണ്‍ഗ്രസ് (എം) നേടിയതാണ്. ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ടത് ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യമായിരുന്നു. അതില്‍ അവര്‍ വിജയം കണ്ടു .

 

Share news
error: Content is protected !!
Scroll to Top