Section

malabari-logo-mobile

ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ ;പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ

HIGHLIGHTS : LDF hartal in Idukki; Arif Muhammad Khan in Thodupuzha amid protests

തിരുവനന്തപുരം: എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെതൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർതൊടുപുഴയിലെത്തുന്നത്. 11 മണിക്കാണ് പരിപാടി. പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവർണർക്ക് കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരെഎൽഡിഎഫ് ഇടുക്കിയിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതിബില്ലിൽ ഗവർണ്ണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹർത്താലിന് ആഹ്വാനം ചെയ്തത്. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നുപ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിൻറെ മറവിൽ കയ്യേറ്റക്കാർക്ക്നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ്ഗവർണറുടെ വിശദീകരണം.

64 ലെ സുപ്രധാനമായ ഭൂമി പതിവ് നിയമത്തിൽ നിർണ്ണായക ഭേദഗതി കൊണ്ടുവന്നാണ് നിയമസഭ ബിൽപാസ്സാക്കിയത്. പട്ടയഭൂമി കൃഷിക്കും വീട് വെക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന വ്യവസ്ഥമാറാനായിരുന്നു ബിൽ. പട്ടയഭൂമിയിൽ വർഷങ്ങളായുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് നിയമസാധുതനൽകണമെന്ന കർഷകരുടെ ആവശ്യത്തോട് ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും യോജിപ്പായിരുന്നു. പ്രശ്നത്തിൽ നിയമസഭയിൽ ഏറ്റവും അധികം സബ് മിഷൻ കൊണ്ടുവന്നതും പ്രതിപക്ഷ എംഎൽഎമാ‌ർ. പലബില്ലുകളെയും അതിശക്തമായി എതിർത്ത പ്രതിപക്ഷം ഇതിന് കൈകൊടുത്തപ്പോൾ ക്രമവൽക്കരണത്തിന്ഫീസ് പാടില്ലെന്ന് മാത്രമാണ് ആകെ ആവശ്യപ്പെട്ടത്.

sameeksha-malabarinews

ഒരുനിശ്ചിത ഫീസ് ചുമത്തിയുള്ള ക്രമവൽക്കരണമാണ് റവന്യുവകുപ്പ് ആദ്യം ആലോചിച്ചത്. പക്ഷെ പിന്നീട്സൗജന്യമെന്ന നിലയിലേക്കാണ് ചർച്ചമാറി. ബിൽ ഗവർണർ ഒപ്പിട്ട് നിയമമാകുമ്പോൾ ചട്ടം കൊണ്ടുവരുമ്പോൾവിശദമായ ചർച്ചക്ക് റവന്യുവകുപ്പ് തീരുമാനിച്ചിരുന്നു. എങ്ങനെ, ആര് ക്രമപ്പെടുത്തണം എന്നതടക്കമുള്ളകാര്യങ്ങളാണ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതിനിടെ, ഗവർണറുടെ തീരുമാനംനീണ്ടതോടെയാണ് കർഷകരെ ഇറക്കിയുള്ള ഇടത് പ്രതിഷേധം.

ബില്ലിന്‍റെ മറവിൽ കയ്യേറ്റങ്ങൾക്കും സാധുത കിട്ടുമെന്ന ആശങ്കയായിരുന്നു ബിൽ കൊണ്ടുവന്നപ്പോൾ മുതൽഉയർന്നത്. പട്ടയഭൂമിയിലെ പാർട്ടി ഓഫീസുകൾക്ക് മുതൽ ക്വാറികൾക്ക് വരെ സാധുത കൈവരുമെന്നായിരുന്നുപ്രധാനപ്രശ്നം. ഗവർണർക്ക് കിട്ടിയ പരാതികളിലൊന്ന് പരിസ്ഥിതിവാദികളുടേതായിരുന്നു. പുതുതായിപട്ടയഭൂമിയിൽ കെട്ടിടം പണിയാൻ ബിൽ വഴി അനുമതി കിട്ടുന്നില്ല എന്ന പരാതിയും ലഭിച്ചിരുന്നു. പരാതികൾ രാജ്ഭവൻ സർക്കാറിന് അയച്ചെങ്കിലും മറുപടി കിട്ടിയില്ല.ഗവർണ്ണർ കൃത്യമായ വിശദീകരണംചോദിച്ചിരുന്നില്ലെന്നും പരാതികൾ അതേ പടി അയക്കുകയായിരുന്നുവെന്നുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെമറുപടി. ഇനി ഗവർണ്ണറുടെ അന്തിമതീരുമാനം അനുസരിച്ചാകും ബില്ലിൻറെ ഭാവി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!