സിനിമാ സാങ്കേതികരംഗത്ത് വനിതകൾക്ക് സൗജന്യ പരിശീലനവുമായി കേരള നോളെജ് ഇക്കോണമി മിഷൻ

വനിതകൾക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന ട്രാൻസ് ജൻഡർ സ്ത്രീകൾക്കും സിനിമാ സാങ്കേതികരംഗത്ത് പരിശീലനവുമായി കേരള നോളെജ് ഇക്കോണമി മിഷൻ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായിചേർന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്പരിശീലനം പൂർണമായും സൗജന്യമാണ്പരിശീലനകാലയളവിൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ആറുമാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമിയിൽ നിന്ന് സ്‌റ്റൈപ്പന്റും ലഭിക്കും.

18 വയസ്സിനു മുകളിൽ പ്രായമുള്ള പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് പരിശീലനത്തിന്അപേക്ഷിക്കാനാവുക. പ്രൊഡക്ഷൻ മാനേജ്‌മെൻറ്, ലൈറ്റിംഗ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ് , പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി എന്നീ സാങ്കേതിക വിഭാഗങ്ങളിലാണ്സൗജന്യ പരിശീലനം നൽകുന്നത്.

അപേക്ഷകരിൽ നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം കരിയർ ഓറിയന്റേഷൻ ശില്പശാലയിൽപങ്കെടുപ്പിക്കുന്നു. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ തൊഴിൽ പരിശീലനവും അതുവഴിവിവിധ കമ്പനികളിൽ തൊഴിലവസരവും ലഭിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.

ജനുവരി 15 വരെ അപേക്ഷിക്കാംകൂടുതൽ വിവരങ്ങൾക്ക് info@knowledgemission.co.in എന്ന മെയിൽവിലാസത്തിൽ ബന്ധപ്പെടാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top