കൊച്ചി: കേളേജ് യൂണിയന്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. എറണാകുളം ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.
താരത്തിന് പൂവ് നല്‍കാനായി സ്റ്റേജിലെത്തിയ വിദ്യാര്‍ത്ഥി നടിയുടെ കയ്യില്‍ കയറി പിടിക്കുകയും തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
ബുധനാഴ്ചയാണ് ഈ സംഭവം നടന്നത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
സംഭവത്തില്‍ കോളേജ് യൂണിയന്‍ ഖേദം അറിയിച്ച് പ്രസ്താവന ഇറക്കിയിരുന്നു.




