പത്തനംതിട്ടയില്‍ ചിപ്‌സ് കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

പത്തനംതിട്ട:ചിപ്‌സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. സെന്‍ട്രല്‍ ജംഗ്ഷനിലെ മിനി സിവില്‍ സ്റ്റേഷനു സമീപത്തെ ചിപ്‌സ് കടയിലാണ് അപകടം സംഭവിച്ചത്. മൂന്ന് കടകള്‍ക്കാണ് തീപിടിച്ചത്.

ഇവിടേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് വരികയാണ്.

രണ്ടുബേക്കറികളും ഒരു മൊബൈല്‍ ഷോപ്പും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.50 ഓടെയാണ് അപകടം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top