Section

malabari-logo-mobile

വിമാന യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച സംഭവം;എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ;പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

HIGHLIGHTS : Air India fined 30 lakhs for urinating on passenger; pilot's license to be suspended

ദില്ലി:വിമാന യാത്രക്കിടെ യാത്രക്കാരാന്‍ സാഹയാത്രികയുടെ ദേഹത്ത് മൂത്ര മൊഴിച്ച സംഭവത്തില്‍ നടപടിയെടുത്ത് ഡിജിസിഎ. സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ടു. പൈലറ്റ് ഇന്‍ ചാര്‍ജ്ജിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഇതിനുപുറമെ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് സര്‍വീസ് ഡയറക്ടര്‍ക്ക് മൂന്ന് ലക്ഷം പിഴ ചുമത്തിയിട്ടുമുണ്ട്.

sameeksha-malabarinews

ഈ സംഭവത്തില്‍ കുറ്റക്കാരനായ യാത്രക്കാരന്‍ ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യ നാല് മാസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഡിജിസിഎയുടെ നടപടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!