മൂന്നാര്‍ :മൂന്നാറില്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിച്ചില്‍. വിനോദസഞ്ചാരികളുമായെത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിടിയുന്നത് കണ്ട് വാഹനം വെട്ടിച്ചതോടെ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു വെന്നാണ് പ്രാഥമിക വിവരം .
വാഹനത്തില്‍ ഡ്രൈവര്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയമുണ്ട്. മറ്റു യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ് .മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടിയില്‍ നിന്നുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും പ്രദേശത്ത് വലിയ തോതിലുള്ള മഴ അനുഭവപ്പെട്ടിരുന്നില്ല.ഇപ്പോള്‍ ഉണ്ടായിട്ടുള്ള മണ്ണിടിച്ചിലിന് വലിയതോതിലുള്ള അപകട സാധ്യത ഇല്ലെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട വിോദസഞ്ചാരികളെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.




