Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

HIGHLIGHTS : A native of Parappanangadi passed away in Jeddah

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തല സ്‌കൂളിന് സമീപം മേലേപുറത്ത് സൈതലവി (52) സൗദി അറേബ്യയിലെ ജിദ്ദയില്‍ നിര്യാതനായി. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരാഴ്ചയായി കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്. പിതാവ്: പരേതനായ കുഞ്ഞിമൊയിതീന്‍ കുട്ടി. മാതാവ്: ഖദീജ. ഭാര്യ: ഫാത്തിമ. മക്കള്‍ : മുഹമ്മദ് ഷഫീര്‍, മുഹമ്മദ് ഷറഫീന്‍, മുഹമ്മദ് ഷറാഫാത്ത്. സഹോദരങ്ങള്‍: മമ്മുതു, കുഞ്ഞിമുഹമ്മദ്, മുസ്തഫ, അബ്ദുറഹ്‌മാന്‍, അബൂബക്കര്‍. മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!