വള്ളിക്കുന്ന്: നിയമപരമല്ലാത്ത രീതിയില്‍ കെട്ടിട ഉടമകള്‍ വാടക വര്‍ദ്ധിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി അത്താണിക്കല്‍ യൂണിറ്റ് സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒലിപ്രംകടവില്‍ നടന്ന സമ്മേളനം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി വ്യാപാരികള്‍ ഒലിപ്രം അങ്ങാടിയില്‍ പ്രകടനം നടത്തി.
അത്താണിക്കല്‍ യൂണിറ്റ് പ്രസിഡന്റ് ടി.അരവിന്ദന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി.സുനില്‍കുമാര്‍,തിരൂരങ്ങാടി ഏരിയ സെക്രട്ടറി എന്‍.വി.ഗോപാലകൃഷ്ണന്‍, ഏരിയ പ്രസിഡന്റ് ടി.ബാബുരാജന്‍, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് അംഗം വിനീത ഗിരീഷ്,പ്രീതി രമേഷ്, ടി.കെ. വിജയന്‍,ബബീഷ് വാള കട, എന്നിവര്‍ സംസാരിച്ചു . പഴയ കാല വ്യാപരികളായ കാളാടന്‍ പരമേശ്വരന്‍, മാധവന്‍,കാഞ്ചന മലയില്‍, ചമ്മിനി ബാലകൃഷ്ണന്‍, കെ. ഗംഗാധരന്‍ വൈദ്യര്‍ എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി ടി.അരവിന്ദന്‍ (പ്രസിഡന്റ്) ,സുരേന്ദ്രന്‍ പാനോളി (സെക്രട്ടറി) ,ബബീഷ് വാളക്കട( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.




