ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ലോക്‌സഭ സെക്രട്ടറിയേറ്റാണ് എംപി യുടെ അയോഗ്യത പിന്‍വലിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
അയോഗ്യത സംബന്ധിച്ചുള്ള മുഹമ്മദ് ഫൈസല്‍ എം പി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിന്‍വലിച്ച് ലോക്‌സഭ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്.
മുഹമ്മദ് ഫൈസല്‍ എം പി കുറ്റക്കാരനാണെന്നുള്ള വിധി കോരള ഹൈക്കോടതി ജനുവരി 25 ന് സ്‌റ്റേ ചെയ്തിരുന്നു.എന്നിട്ടും ഫൈല്‍ എംപിയുടെ അയോഗ്യത പിന്‍വലിച്ചിരുന്നില്ല. ലോക്‌സഭ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് എംപി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.




