HIGHLIGHTS : bread pakkavada; Ramadan special
കൊതിയോടെ കഴിക്കാം ബ്രെഡ് പക്കവട;റമദാന്‍ സ്‌പെഷ്യല്‍
തയ്യാറാക്കിയത്; ഷരീഫ
ബാറ്ററിന്

കടല മാവ് – 1 കപ്പ്
ഉപ്പ് – പാകത്തിന്
മുളകുപൊടി – ½ ടീസ്പൂണ്‍ മല്ലി പൊടി – ¼ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
ഫില്ലിംഗിന്:-
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്- 1 കപ്പ്
മല്ലിയില അരിഞ്ഞത്
പച്ചമുളക് നന്നായി അരിഞ്ഞത് – 1
ഉപ്പ് – പാകത്തിന്
മുളകുപൊടി – ¼ ടീസ്പൂണ്‍
മല്ലിപ്പൊടി – ¼ ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
ടുമാറ്റോ സോസ്
സാന്‍ഡ്വിച്ച് ബ്രെഡ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
വേവിച്ച ഉരുളക്കിഴങ്ങ്, മസാലപ്പൊടികള്‍, മല്ലിയില, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ബാറ്റര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്ത് ചേരുവകള്‍ മിക്‌സ് ചെയ്യുക.
രണ്ട് ബ്രെഡ് കഷ്ണങ്ങള്‍ എടുത്ത്, ഉരുളക്കിഴങ്ങ് മിക്‌സ് ഇരുവശത്തും നന്നായി പരത്തുക. ടുമാറ്റോ സോസ് സ്‌പ്രെഡ് ചെയ്യുക. അവ ഒരുമിച്ച് സാന്‍ഡ്വിച്ചുകളായി അടുക്കുക.
ബ്രെഡ് സ്ലൈസില്‍ പുതിന ചട്നി പേസ്റ്റ് ചെയ്തും , ചീസ് സ്ലൈസ് വെച്ചും തയ്യാറാക്കാം.
എണ്ണ ചൂടാകുമ്പോള്‍, സ്റ്റഫ് ചെയ്ത ബ്രെഡ് പക്കവട മാവില്‍ മുക്കി ഫ്രൈ ചെയ്‌തെടുക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു