Section

malabari-logo-mobile

ഹെല്‍ത്ത് കാര്‍ഡ് ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധം, ടൈഫോയ്ഡ് വാക്‌സിന്‍ 96 രൂപയ്ക്കും ലഭ്യം

HIGHLIGHTS : Health card mandatory from April 1, Typhoid vaccine also available at Rs 96

aസംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്സിന്‍ ലഭ്യമാക്കിയത്. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുള്ളത്.

sameeksha-malabarinews

ടൈഫോയ്ഡ് വാക്‌സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍. വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിലകൂടിയ വാക്‌സിന്‍ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!