തിരൂര്‍: വണ്ടിപ്പേട്ടയിലെ സ്റ്റേഷനറി ഉത്പന്നങ്ങള്‍ മൊത്തവ്യാപാരം നടത്തുന്ന കടയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി ഉത്പന്നങ്ങള്‍ തിരൂര്‍ പോലീസ് പിടികൂടി. കൈമലശ്ശേരി സ്വദേശി ഷെരീഫിന്റെ ഷെഫീഖ് സ്റ്റോറില്‍ നിന്നാണ് ലഹരി ഉല്‍പ്പനങ്ങള്‍ പിടികൂടിയത്. തിരൂര്‍ ഏഴൂര്‍ സ്വദേശി കാവുങ്ങല്‍ അസ്‌കര്‍ അലി(30) ,തിരുനാവായ എടക്കുളം സ്വദേശി പാലക്കുന്നത്ത് ഹസന്‍കുട്ടി(60) എന്നിവരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കടയുടമ ഷഫീഖിനെ മുന്‍പ് പലതവണ തിരൂര്‍ പോലീസ് ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളതാണ് തിരൂരിലെ പരിസരപ്രദേശങ്ങളിലും മറ്റുമായി ചെറുകിട വ്യാപാരികള്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന മൊത്ത വ്യാപാരിയാണ് കടയുടമ.
തിരൂര്‍ സിഐ ജിജോ യുടെ നേതൃത്വത്തില്‍ എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജയന്‍ മുഹമ്മദ്കുട്ടി സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത്, ഉണ്ണിക്കുട്ടന്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉല്‍പ്പനങ്ങള്‍ പിടികൂടിയത്.




