ദില്ലി: ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഹര്‍ജിക്കാര്‍ ഒഴിപ്പിക്കുന്നതിനുള്ള നോട്ടീസ് ലഭിച്ചോയെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഉത്തരവിന് ശേഷവും പൊളിക്കല്‍ തുടര്‍ന്ന് ഗൗരമുള്ളതായി തന്നെയാണ് കാണുന്നതെന്ന് കോടതി പറഞ്ഞു. മുതിര്‍ന്ന് അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കെതിരെ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്.
പൊളിക്കല്‍ നടപടി പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എല്‍എന്‍ റാവു,ബിആര്‍ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പരിഗണിച്ചത്.
ഒഴിപ്പിക്കല്‍ നടപടിക്കെതിരെ സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിച്ചു.




