വിവാഹ സംഘം സഞ്ചരിച്ച വാഹനം പത്തനാപുരത്ത് അപകടത്തില്‍പ്പെട്ടു;20 പേര്‍ക്ക് പരിക്ക്

കൊല്ലം:പത്തനാപുരത്ത് വിവാഹ സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അതെസമയം ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇവര്‍ സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡിന്റെ വശത്തെ മതിലിടിച്ച് വാഹനം തലകീഴായി മറിയുകയായിരുന്നു.

തലവൂര്‍ ഞാറയ്ക്കാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top