മലപ്പുറത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു;2പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കിണറിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കറ്റു. ഓട്ടോ ഡ്രൈവര്‍ എറിയാടന്‍ അഹമ്മദ്, യാത്രക്കാരനായ തൊട്ടിയില്‍ അബ്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആട്ടീരി പള്ളിപ്പുറം റോഡില്‍ ചുണ്ടയില്‍പറമ്പിലെ കുത്തനെയുള്ള ഇറക്കത്തില്‍ വെച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചോര്‍ന്ന് കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top