പൊതുപണിമുടക്കില്‍ കേരളം നിശ്ചലം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളിദ്രോഹനയത്തിനെതിരായി വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുക്ക് ആരംഭിച്ചു. ഞായറാഴ്ച രാത്രി 12 മണി മുതല്‍ ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച രാത്രി 12 മണിവരെയാണ്.

പണിമുടക്കില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെ എല്ലാ കടകളും അടഞ്ഞുകിടക്കുകയാണ്. പൊതുയാത്രാവാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല. ഓട്ടോ-ടാക്‌സി മേഖലയും നിശ്ചലമാണ്. ഫാക്ടറികളിലും പൊതുമേഖല സ്ഥാപനങ്ങളിലും ജീവനക്കാര്‍ പണി മുടക്കിയിരിക്കുകയാണ്. ബാങ്ക് ഉള്‍പ്പെടെ എല്ലാ മേഖലയിലും രാവിലെ മുതല്‍ പണിമുടക്ക് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണി മുടക്കില്‍ അണി ചേര്‍ന്നിട്ടുണ്ട്.

പാല്‍, പത്രം,ആശുപത്രി,വിവഹം,വിമാനത്താവളം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴുവാക്കിയിട്ടുണ്ട്. സിഐടിയുസി, ഐഎന്‍ടിയുസി,എഐടിയുസി,എസ്ടിയു,എഎച്ച്എംഎസ്, യുടിയുസി,എച്ച്എംകെപി,കെടിയുസി,എംകെടിയുസി ജെ,ഐഎന്‍എല്‍സി,സേവ,ടിയുസിഐ,എന്‍എല്‍ഒ,ഐടിയുസി തുടങ്ങിയ സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കുന്നത്.

Related Articles