ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 ആണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19 പൈസ കൂടി 70 ലേക്കെത്തിയത്.

കോഴിക്കോട് ഡീസല്‍ വില 23 പൈസ കൂടി 69.23 ആയി. കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. 74.86 കൊച്ചിയിലെ വില. ഡീസല്‍ വില വര്‍ധിച്ചതോടെ പെട്രോള്‍ ഡീസല്‍ വിലയിലെ അന്തരം 7 രൂപയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.

ദിനംപ്രതി 20 പൈസ, 25 പൈസ വെച്ച് ഇന്ധനവില വര്‍ധിച്ചെന്ന് പമ്പുടമകള്‍ പറയുന്നു. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 രൂപയായിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍ 74.8.

Share news
error: Content is protected !!
Scroll to Top