കുവൈത്തില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു; മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് മലയാളികളും ആറ് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കുവൈത്തിലെ കബദ അല്‍താന്‍ റോഡിലാണ് അപകടം ഉണ്ടായത്.

അപകടത്തില്‍പ്പെട്ട ഒരു ബസിന്റെ ഡ്രൈവര്‍ ഇന്ത്യക്കാരനാണ്. ഇയാളെ ഗുരുതരപരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിര്‍ ദിശയില്‍ നിന്ന് വന്ന ബസ്സുകള്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കബ്ദിലെ ബുര്‍ഗാന്‍ പെട്രോളിയം കമ്പനിയിലെ ജീവനക്കരാണ് അപകടത്തില്‍ പരിക്കേറ്റവരില്‍ ഏറെപ്പേരും.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top