Section

malabari-logo-mobile

കുവൈത്തില്‍ സ്ത്രീകള്‍ക്ക് രാത്രികാല ജോലിക്ക് വിലക്ക്

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. 15 തൊഴില്‍ മേഖലകളിലാണ് മാന്‍പവര്‍ പബ്ലിക്ക് അ...

കുവൈത്ത് സിറ്റി: രാജ്യത്ത് സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. 15 തൊഴില്‍ മേഖലകളിലാണ് മാന്‍പവര്‍ പബ്ലിക്ക് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഖനികള്‍, ഇഷ്ടിക നിര്‍മ്മാണം,അറവുശാലകള്‍, മെക്കാനിക്കല്‍ ജോലി കേന്ദ്രങ്ങള്‍ ബാറ്ററി നിര്‍മാണവും അവയുടെ മെയ്ന്റനന്‍സ്, സോഡ നിര്‍മ്മാണം തുടങ്ങി കൂടുതല്‍ അധ്വാനം വേണ്ടിവരുന്ന മേഖലകളില്‍ നിന്നാണ് സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ഉത്തരവായിരിക്കുന്നത്.

ചെറിയ കുട്ടികളുള്ള അമ്മമാര്‍ക്ക് മുലയൂട്ടാന്‍ ദിവസവും രണ്ട് മണിക്കൂര്‍ തൊഴിലുടമകള്‍ സമയം അനുവദിക്കണം. കുട്ടകള്‍ക്ക് രണ്ട് വയസ് ആകുന്നതുവരെ ഈ അളവ് ലഭിക്കുംവിവാഹ മോചിതയായ സ്ത്രീകള്‍ക്ക് അവരുടെ ഇദ്ദ കാലായളവായിട്ടുള്ള നാലു മാസവും പത്ത് ദിവസവും ശമ്പളത്തോടെ അവധി നല്‍കണം. ഇതിനെല്ലാം പുറമെ സ്ത്രീകള്‍ക്ക് വേണ്ട യാത്ര സൗകര്യവും മറ്റ് സുരക്ഷകളും ഒരുക്കിക്കൊടുക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

sameeksha-malabarinews

അതെസമയം സ്ത്രീകളുടെ വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍, ഹെല്‍ത്ത് സെന്ററുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ പുരുഷന്‍മാരെ ജോലിക്കുവയ്ക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
മെഡിക്കല്‍ ലാബ്, ഫാര്‍മസി, ഹോട്ടലുകള്‍, ബാങ്കുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, അഭിഭാഷക ഓഫീസുകള്‍, സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ റമദാനില്‍ ഒഴികെ രാത്രി കാലങ്ങളില്‍ 12 മണിവരെയാണ് സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!