Section

malabari-logo-mobile

കുവൈത്തില്‍ വാഹന നിരീക്ഷണത്തിന് ഒളിക്യാമറകള്‍ ;പ്രചരണം വ്യാജം

HIGHLIGHTS : കുവൈത്ത് സിറ്റി: വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍. സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത...

കുവൈത്ത് സിറ്റി: വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍. സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെയാണ് പ്രതികരണവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് എവിടെയും വാഹനങ്ങള്‍ നിരീക്ഷിക്കാനായി രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

sameeksha-malabarinews

നിലവില്‍ നിരീക്ഷണത്തിനായി റോഡില്‍ നിരീക്ഷണ ക്യാമറകളും പോയിന്റ ടു പോയിന്റ് ഐക്യാമറകളും കൂടാതെ ട്രാഫിക് പൊലീസിന്റെ പട്രോള്‍ വാഹനങ്ങളുമാണ് ഉള്ളത്. എന്നാല്‍ ആളുകളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ഒളിക്യാമറകള്‍ എവിടെയും സ്ഥാപിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതെസമയം ഗുരുതരമായ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!