Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

HIGHLIGHTS : കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം ദേശീയ സംസ്ഥാന കായിക രംഗത്ത് ശ്രദ്ധനേടുന്നു. നിരവധി ദേശീയ, സംസ്ഥാന, അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക...

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം ദേശീയ സംസ്ഥാന കായിക രംഗത്ത് ശ്രദ്ധനേടുന്നു. നിരവധി ദേശീയ, സംസ്ഥാന, അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയായിട്ടുള്ള ഈ സ്റ്റേഡിയം ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ കൗമാരമിടുക്കിന് സാക്ഷിയാവുകയാണ്.

ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പിലേക്കുള്ള കേരളത്തിന്റെ സെലക്ഷന്‍ ട്രയല്‍സ് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ഈ ദിവസങ്ങളില്‍ 14, 15 വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടി (2003 ജനുവരി ഒന്നിനും 2004 ജനുവരി ഒന്നിനും ശേഷം ജനിച്ചവര്‍) നടത്തപ്പെടുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ മേല്‍ നോട്ടത്തിലാണ് സെലക്ഷന്‍.

sameeksha-malabarinews

ഒരു സ്റ്റേഡിയത്തില്‍ രണ്ട് പുല്‍ മൈതാനങ്ങള്‍ എന്നത് കാലിക്കറ്റിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ മിക്ക കായിക മത്സരങ്ങള്‍ക്കും സെലക്ഷന്‍ ട്രയലിനും ഈ സ്റ്റേഡിയത്തേയാണ് വിവിധ ഏജന്‍സികള്‍ ആശ്രയിക്കുന്നത്. നിലവിലുള്ള സര്‍വകലാശാലാ സ്റ്റേഡിയത്തെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമാക്കി മാറ്റുന്നതിന് 25 കോടിയുടെ സ്പോര്‍ട്സ് പവലിയന്‍, ഫ്ളെഡ് ലൈറ്റ് പദ്ധതികള്‍ എന്നിവ കേരള ഗവണ്‍മെന്റിന്റെ പരിഗണനയിലാണ്. ഈ പദ്ധതി സര്‍വകലാശാലക്ക് അനുവദിച്ച കിഫ്ബി ഫണ്ടില്‍ വകയിരുത്തുന്നത് പരിശോധിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയം അനുയോജ്യമാകുന്നതാണ്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെലക്ഷന്‍, ആര്‍.വി.രാജ സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ തുടങ്ങി വിവിധ സെലക്ഷനുകള്‍ക്കും ഇതിനകം ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കാത്തിരിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍കുളം വരുന്നതോടെ ഈ മേഖലയിലും ദേശീയ-അന്തര്‍ ദേശീയ മത്സരങ്ങള്‍ക്കും വേദിയാവാന്‍ സര്‍വകലാശാലക്ക് സാധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!