രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വത്തെ നിന്ദിച്ച് ഹിന്ദുമഹാസഭ: ഗാന്ധിജിയുടെ കോലമുണ്ടാക്കി വെടിയുതിര്‍ത്തു

ദില്ലി:  രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിജിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത്, നാഥൂറാം വിനായക ഗോഡ്‌സേക്ക് ജയ് വിളിച്ച് ഹിന്ദുമഹാസഭ.

അലിഗഢില്‍ നടന്ന ചടങ്ങില്‍ ഹിന്ദുമഹാസഭ ദേശീയ നേതാവ് പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിജിയുടെ കോലമുണ്ടാക്കി അതിലേക്ക് കളിത്തോക്കുകൊണ്ട് വെടിയുതിര്‍ത്തത്.
വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്ന് ചോര ഒഴുകിപരക്കുന്നതും പിന്നീട് ആ കോലം കത്തിക്കുന്നതും ഷൂട്ട് ചെയ്ത വീഡിയോ ഇവര്‍ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകായണ്. ഈ സമയത്ത് നാഥൂറാം വിനായക് ഗോഡ്‌സേക്ക് ജയ് വിളിക്കുകയും പിന്നീട് ഗോഡ്‌സേയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. കൂടാതെ ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി ഇവര്‍ മധുര വിതരണം നടത്തുകയും ചെയ്തു.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ ശൗര്യദിവസ് ആയാണ് ആചരിക്കുന്നത്. ഈ ദിവസത്തില്‍ ഹിന്ദുമഹാസഭ ഗോഡ്‌സെയുടെ പ്രതിമയില്‍ മാലാചര്‍ത്തലും മധുരവിതരണവും നടത്തലുണ്ട്. എന്നാല്‍ ഗാന്ധിയുടെ വധം പുനാരാവിഷ്‌കരിച്ചുകൊണ്ടുളള ആഘോഷം നടക്കുന്നത് ആദ്യമായാണ്

ഇതിന് നേതൃത്വം നല്‍കിയ പൂജ ശുകന്‍പാണ്ഡെ ഗോഡ്‌സെയെക്കാള്‍ മുന്‍പ് ജനിച്ചിരുന്നുവെങ്ങില്‍ ഗാന്ധിയെ താന്‍ കൊല്ലുമെന്ന് പ്രസ്താവന നടത്തിയിരുന്നു.

രാഷ്ട്രപിതാവിനെ നിന്ദിച്ച, രാഷ്ട്രത്തെ ഞെട്ടിച്ച ഈ സംഭവമുണ്ടായിട്ട് ഇതുവരയെും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

Related Articles