പരപ്പനങ്ങാടി ജംങഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി :ഗതാഗതം തടസ്സപ്പെട്ടു

പരപ്പനങ്ങാടി:  ഇന്ന് പുലര്‍ച്ചെ പരപ്പനങ്ങാടി ജംങ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന ശുദ്ധജലവിതരണ പൈപ്പുപൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയതോടെ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.നാലേമുക്കാലോടെയായിരുന്നു സംഭവം. വെള്ളം കുത്തിയൊലിച്ചതോടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. നാട്ടുകാര്‍ ഉടനെ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് ഫോണ്‍ ചെയ്‌തെങ്ങിലും ആരും ഫോണെടുത്തില്ലെന്ന ആക്ഷേപവുമുണ്ട്.

റോഡുനവീകരണം നടക്കുന്ന ഈ ഭാഗത്ത് കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ പൈപ്പ് പൊട്ടിയിരുന്നു തുടര്‍ന്ന വെള്ളം കടത്തിവിടുന്നത് നിര്‍ത്തിവെക്കുകയും, അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്തതാണ്. കൂടാതെ ഈ ഭാഗത്ത് റോഡിന്റെ കോണ്‍ക്രീറ്റിങ്ങ് അടക്കമുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ ഭാഗത്ത് പൂര്‍ത്തീകരിച്ചതാണ് ഈ ഭാഗത്താണ് ഇപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടിയിരിക്കുന്നത്. ഇനി ഈ ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്തണമെങ്ങില്‍ വീണ്ടും പുതുക്കിയ റോഡില്‍ കുഴിയെടുക്കേണ്ടിവരും.

ഇതോടെ ഇന്നും പരപ്പനങ്ങാടി വില്ലേജിലേക്കുള്ള ശുദ്ധജലവിതരണം തടസ്സപ്പെടാനാണ് സാധ്യത. പുതിയപൈപ്പ് ലൈന്‍ ഇടുന്ന പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുന്നതും കാലഹരണപ്പെട്ട നിലവിലെ പൈപ്പുകള്‍ ഇടക്കിടക്ക് പൊട്ടുന്നതും മൂലം ജലവിതരണം മുടങ്ങുന്നത് സര്‍വ്വസാധരണമായിക്കൊണ്ടിരിക്കുയാണ്.

Share news
error: Content is protected !!
Scroll to Top