സംസ്ഥാന ബജറ്റ്2019-20

തിരുവനന്തപുരം: പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പ്രളയസെസ് ഒരു കാരണ വശാലും വിലക്കയറ്റിത്തിന് കാരണമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി ഉറപ്പു നല്‍കി. കേരളം നേരിട്ട പ്രളയത്തെ കുറിച്ചും രക്ഷാപ്രവര്‍ത്തവും ഐക്യവും സൂചിപ്പിച്ചാണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരണം തുടങ്ങിയത്.
നവോദ്ധാന പഠന കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാ മതിലിന് പിന്നാലെ എല്ലാ ജില്ലകളിലും സ്മാരക മതിലുകള്‍ സ്ഥാപിക്കും. പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണ് ശബരിമല പ്രക്ഷോഭമെന്ന് ധനമന്ത്രി പറഞ്ഞു.

പ്രളയ അതിജീവനത്തിനുവേണ്ടി കടമെടുക്കല്‍ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും കേരളത്തിനോട് എന്തിനാണ് ഈ ക്രൂരതയെന്ന് എല്ലാ മലയാളികളും ചോദിക്കുന്നു എന്നും അദേഹം പറഞ്ഞു.

നവകേരളത്തിനായി 25 പദ്ധതികള്‍ അവതരിപ്പിക്കും.

കണ്ണൂരും വിഴിഞ്ഞത്തും വിപുലമായ പദ്ധതികള്‍ നടപ്പിലാക്കും.

വ്യവസായ പാര്‍ക്കുകള്‍ക്കായി 141 കോടി നീക്കിവെച്ചു.

പ്രളയ ബാധിത പഞ്ചായത്തുകള്‍ക്കായി 250 കോടി അനുവദിച്ചു.

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1131 കോടി ചിലവഴിച്ചു.

സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്കായി 700 കോടി രൂപ നീക്കിവെച്ചു.
വയനാട്ടിലെ കാ്പ്പി കര്‍ഷകര്‍ക്കായി വിപുരമായ പദ്ധതികള്‍. കാപ്പി ബ്രാന്‍ഡ് ചെയ്ത് വിപണയിലെത്തിക്കും. കര്‍ഷകര്‍ക്ക് വായിപ്പ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. കാപ്പി കര്‍ഷചകരുടെ വരുമാനം ഇരട്ടിയാക്കും.
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും.

നാളികേര കര്‍ഷകര്‍ക്ക് പ്രോത്സാഹനത്തിനായി വിപുലമായ പദ്ധതി. കേരഗ്രാമം പദ്ധതിക്ക് 43 കോടി അനുവദിച്ചു.

നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി.

1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു.

വയനാട്ടിലെ കുരുമുളക് കൃഷി പുനരുജ്ജീവിപ്പിക്കാനായി 10 കോടി അനുവദിച്ചു.

തോട്ടപ്പള്ളി സ്പില്‍വേക്ക് 49 കോടി
കുട്ടനാട്ടില്‍ താറാവ് ബ്രീഡിങ് ഫാം തുടങ്ങാന്‍ 16 കോടി അനുവദിച്ചു.

ഓഖി പാക്കേജ് വിപുലീകരിക്കാന്‍ 1000 കോടി അനുവദിച്ചു.

തീരദേശ താലൂക്ക് ആശുപത്രികള്‍ക്ക് 90 കോടി അനുവദിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ നല്‍കാന്‍ മത്സ്യ ഫെഡിന് ഒന്‍പത് കോടി രൂപ അനുവദിച്ചു.

റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി അനുവദിക്കുമെന്ന് പ്രഖ്യാപനം.

ആശുപത്രികളിലും സ്‌കൂളുകളിലും സൗരോജ പാനലുകള്‍ സ്ഥാപിക്കും. എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും വൈദ്യുതി ക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ മാറ്റും.

6000 കിലോമീറ്റര്‍ റോഡുകള്‍ അടുത്ത വര്‍ഷത്തിനുള്ളില്‍.

കേരളത്തിലെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ മാത്രമാക്കും.

കെഎസ്ആര്‍ടിസിക്ക് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ്.

തെക്കു വടക്ക് അതിവേഗ സമാന്തര റെയില്‍ പാത. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് എത്തുന്ന അതിവേഗ ട്രെയിന്‍ സാധ്യമാക്കും.

ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020 ഓടെ പൂര്‍ത്തിയാക്കും.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോര്‍ക്ക വഹിക്കും

കേരള ബാങ്ക് രൂപീകരണം.

വിശപ്പ് രഹിത കേരളം . ഇവയ്ക്ക് സാധനങ്ങള്‍ സഹായ വിലയ്ക്ക് നല്‍കാന്‍ 20 കോടി.

കുടുംബ ശ്രീക്ക് ആകെ 1000 കോടി രൂപയുടെ ബജറ്റ്.

10,000 പട്ടിക വിഭാഗക്കാര്‍ക്ക് ആധുനിക വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും.

സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ബജറ്റില്‍ 1420 കോടി.

സ്‌കൂള്‍ അക്കാദമിക ഉന്നമനത്തിന് 32 കോടി.

സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി.

മുഴുവന്‍ കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ.
കാരുണ്യ ഭാഗ്യക്കുറി വരുമാനം ആരോഗ്യ ഇന്‍ഷുറന്‍സിന്
കാര്‍ഷിക മേഖലയ്ക്ക് 2500 കോടി.
കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കും.
ടൂറിസം മോളയ്ക്കായി 272 കോടി.

പ്രളയത്തില്‍ നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം.

വയോജനങ്ങള്‍ക്കായി സംരക്ഷണം. 375 കോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചിലവഴിക്കും.

ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കും.

114 കോടി രൂപ പിന്നോക്ക ക്ഷേമത്തിന്.

ശബരിമല വികസനത്തിന് 739 കോടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി.

ആരോഗ്യ വിദ്യാഭ്യാസ മോഖലകള്‍ക്ക് 4000 കോടി.

കെഎസആര്‍ടിസിക്ക് 1000 കോടി.

ഉറവിട മാലിന്യ സംസ്‌കരണത്തിന് സബ്‌സിഡി കൂട്ടി

തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി 15 കോടി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശബ്‌ള പരിഷ്‌ക്കരണ കുടിശിക പണമായി നല്‍കും.

റവന്യൂ കമ്മിയും ധനകമ്മിയും കുറയ്ക്കും
തീയറ്ററുകളില്‍ ഇ ടിക്കറ്റിങ്
ഒരു ശതമാനം പ്രളയ സെസ് പ്രഖ്യാപിച്ചു.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി അനുവദിച്ചു.

ബിയറിനും വൈനിനും നികുതി കൂട്ടി.
സിനിമാ ടിക്കറ്റിനുമേല്‍ അധിക നികുതി.
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും.
സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവ്

സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം, കമ്പ്യൂട്ടറുകള്‍, ഹെയര്‍ ഓയില്‍, സോപ്പ്, എ സി, ഫ്രിഡ്ജ്, കാര്‍, സിഗരറ്റ്, പാക് ചെയ്ത ഭക്ഷണം, ശീതള പാനീയങ്ങള്‍, മോട്ടോര്‍ ബൈക്കുകള്‍, ഗ്രനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയവയ്‌ക്കെല്ലാം വില വര്‍ധിക്കും.

Related Articles