തിരൂരങ്ങാടിയില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

തിരൂരങ്ങാടി:  ചെമ്മാട് കരിപറമ്പില്‍ റോഡുമുറിച്ച് കടക്കവെ ഓട്ടോയിടിച്ച് കാല്‍നടയാത്രക്കാരാന്‍ മരിച്ചു തിരൂരങ്ങാടി കരിപറമ്പ് സ്വദേശി ചാന്ത് വീട്ടില്‍ അബ്ദുറഹിമാന്‍(68) ആണ് മരിച്ചത്
ബുധനാഴ്ച രാവിലെ ആറര മണിയോടെയാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന ഇന്ന് വൈകീട്ട് 5 മണിയോടെ ചെമ്മാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും
ഭാര്യ സുലൈഖ
മക്കള്‍: ഹംസത്ത്(സൗദി അറേബ്യ), നൗഫല്‍(ഖത്തര്‍) മുംതാസ്.

Share news
error: Content is protected !!
Scroll to Top