Section

malabari-logo-mobile

കുവൈത്തില്‍ താമസാനുമതി രേഖ ഇല്ലാത്തവരെ നാടുകടത്തും;പരിശോധന കര്‍ശനം

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത താമസക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കി. താമസാനുമതി രേഖ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍, യാചകര്‍ തുട...

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത താമസക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കി. താമസാനുമതി രേഖ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍, യാചകര്‍ തുടങ്ങിയവരെ കണ്ടെത്തി നാടുകടത്താനാണ് തീരുമാനം. ഇതിനായി ഇത്തരത്തില്‍ താമസിക്കുന്നവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇത്തരക്കാര്‍ പിടിയിലായാല്‍ അവരെ നാടുകടത്തും. നിയമലംഘനങ്ങള്‍ തടവില്‍ കഴിയുന്ന വിദേശികളുടെ ഇഖാമ പുതുക്കി നല്‍കില്ല.

കുടംബ സന്ദര്‍ശന വിസയിലൂടെ രാജ്യത്തെത്തിയ ചിലര്‍ ഭിക്ഷാടനം നടത്തുന്നതായി കണ്ടെത്തിയതായും അധികൃര്‍ വ്യക്തമാക്കി. അറുപത് കഴിഞ്ഞ വിദേശികള്‍ക്ക് വിസ നല്‍കേണ്ടതില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 65 കഴിഞ്ഞവരുടെ ഇഖാമ പുതിക്കി നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.

sameeksha-malabarinews

ഇതിനുപുറമെ രാജ്യത്തേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി ഫീസും ഇന്‍ഷൂറന്‍സ് തുകയും വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!