Section

malabari-logo-mobile

ഖത്തറില്‍ ലോകകപ്പ് സ്റ്റേഡിയം തൊഴിലാളികള്‍ക്ക് ചൂടിനെ അകറ്റാന്‍ തണുപ്പ് കോട്ട്

HIGHLIGHTS : ദോഹ: ലോകകപ്പ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ചൂടില്‍ നിന്ന് രക്ഷപ്പെടാനായി പ്രത്യേക വസ്ത്രവുമായി സുപ്രീം ക...

ദോഹ: ലോകകപ്പ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ചൂടില്‍ നിന്ന് രക്ഷപ്പെടാനായി പ്രത്യേക വസ്ത്രവുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി(എസ്‌സി). കഴിഞ്ഞ വര്‍ഷത്തില്‍ പരീഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച വസ്ത്രം ഏറെ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ വസ്ത്രം ശരീരോഷ്മാവ് 15 ഡിഗ്രി സെല്‍ഷ്യസ് വരെയാക്കി കുറയ്ക്കും. തൊഴിലാളികളുടെ ജീവിതത്തില്‍ ഈ വസ്ത്രം വലിയ സഹായമാവുമെന്നാണ് സുപ്രീം കമ്മിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍. നേരത്തെ ചൂടില്‍ നിന്ന് രക്ഷനേടാനായി നിരവധി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പരീഷണങ്ങള്‍ക്കൊടുവില്‍ ഖത്തറിലെ തൊഴിലാളികള്‍ക്ക് മാത്രമായി ശീതികരണ കോട്ടുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 3,500 ശീതികരണ വസ്ത്രമാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വര്‍ക്കേസ് വെല്‍ഫെയര്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഹ്മൂദ് ഖുത്തൂബ് വ്യക്തമാക്കി.

sameeksha-malabarinews

എയര്‍ കൂള്‍ സ്യൂട്ട് വികസിപ്പിക്കാനായി സുപ്രീം കമ്മിറ്റിയും ടെക്‌നീഷേയും സഹകരിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!