ജലന്ധര്‍: പരാതിക്കാരിയായ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പീഡനാരോപണം നടത്തിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രെക്ക് കേടുവരുത്താന്‍ വൈദികന്റെ അടുത്ത അനുയായിയുടെ ബന്ധു സമ്മര്‍ദ്ധം ചെലുത്തുന്നവെന്ന മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മഠം കുറുവിലങ്ങാട് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
പിന്റു എന്ന ആസാമീസ് തൊഴിലാളിയോട് ഈ ബന്ധു കന്യാസ്ത്രീ ഉപയോഗിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറാക്കാനും ടയറിന്റെ വാള്‍ട്യൂബ് ലൂസാക്കാനും ആവിശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു

കന്യാസ്ത്രീയുടെ എങ്ങോട്ടാണ് പോകുന്നതെന്നും ആരല്ലാം അവരെ കാണാന്‍ വരുന്നുണ്ടെന്നും ഇയാളോട് വിവരം നല്‍കണമെന്നും ആവിശ്യപ്പെട്ടെത്രെ . ഇതേ തുടര്‍ന്നാണ് മഠം കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പോലീസ് ഇന്ന് ഉച്ചയോടെ ഇതരസംസ്ഥാന തൊഴിലാളിയില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചന.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top