Section

malabari-logo-mobile

കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന്

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സാമൂഹിക-തൊഴില്‍, സാമ്പത്തികകാര്യ മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.

നലവില്‍ ശുചീകരണം തൊഴിലാളികള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവരുടെ നിയമനങ്ങളില്‍ 25 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ജനസംഖ്യാ സന്തുലനം സംബന്ധിച്ചുള്ള പദ്ധതികള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

sameeksha-malabarinews

നിലവിലുള്ള പുതിയ കരാറുകളില്‍ വിദേശികളുടെ എണ്ണം ക്രമപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കരാര്‍ പുതുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. ജനസഖ്യാ സന്തുലനം സമയബന്ധിതമായി മാത്രമേ നടപ്പാക്കാന്‍ കഴിയുകയൊള്ളു. ആവശ്യത്തില്‍ കൂടുതലുള്ള അവിദ്ഗധരുടെ എണ്ണം കുറയ്ക്കുക എന്ന കാര്യമാണ് ആദ്യഘട്ടില്‍ ചെയ്യാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സ്വദേശി വല്‍ക്കരണം സംബന്ധിച്ച ഭാവി പരിപാടികല്‍ ആസൂത്രണം ചെയ്യുന്നതിനു പാര്‍ലമെന്റിന്റെ സ്വദേശിവല്‍ക്കരണ തൊഴില്‍ സമിതി യോഗം ചേരും.

പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലാണന്നതിന്റെ തെളിവാണ് ഇത്തരത്തില്‍ ഒരു സമിതി രൂപവല്‍ക്കരിച്ച തീരുമാനമെന്നും അദേഹം വ്യക്തമാക്കി. 2012 നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനവാണ് പൊതുമേഖലയില്‍ വിദേശികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!