പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനെ തുടര്‍ന്ന് തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ സംഘര്‍ഷം

തലശേരി: പ്രസവത്തിനെത്തിച്ച യുവതി മരണപ്പെട്ട സംഭവത്തില്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം. മാങ്ങാട്ടിടത്തെ സി.രമ്യയാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടറെ തടഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവരം പറഞ്ഞെങ്കിലും ഡോക്ടറോ ജീവനക്കാരോ തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടരമണിയോടെയാണ് രമ്യ മരിച്ചത്. ഇക്കഴിഞ്ഞ 21 നാണ് രമ്യയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രമ്യയും ശിശുവും മരണപ്പെട്ടത് ജീവനക്കാരുടെയും ഡോക്ടറുടെയും അനാസ്ഥമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ഇതുടര്‍ന്ന് എഎന്‍ ഷംസീര്‍ എംഎല്‍എയും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി ചര്‍ച്ച നടത്തി.

ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top