Section

malabari-logo-mobile

കുവൈത്തില്‍ വിദേശത്തേക്ക് പണമയക്കുന്നവര്‍ നിരീക്ഷണത്തില്‍

HIGHLIGHTS : കുവൈറ്റ് സിറ്റി: രാജ്യത്തു നിന്നും വിദേശത്തേക്ക് പണം അയക്കുന്നവരെ നിരീക്ഷിക്കാന്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം പണം അയക്...

കുവൈറ്റ് സിറ്റി: രാജ്യത്തു നിന്നും വിദേശത്തേക്ക് പണം അയക്കുന്നവരെ നിരീക്ഷിക്കാന്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം പണം അയക്കുന്നവരുടെ വിവരങ്ങളും വരുമാന സ്രോതസുകളും നിരീക്ഷിക്കാന്‍ മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയിരക്കുകയാണ്.
തീവ്രവാദികള്‍ക്ക് പണമെത്തുന്നതും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. ഇതുസംബന്ധിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്കും ബാങ്ക് വിശദമായ സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു.

ഇതുപ്രകാരം ഇനിമുതല്‍ പണമയക്കുന്നവരുടെ കൃത്യമായ വ്യക്തി വിവരങ്ങള്‍ കമ്പനി ശേഖരിക്കുകയും പണത്തിന്റെ സ്രോതസ്സ് തേടയുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യണം.

sameeksha-malabarinews

തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിനുള്ള ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് കുവൈറ്റിലും നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളിലും ചില എക്‌സ്‌ചേഞ്ചുകളില്‍ പരിശോധന നടത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!