Section

malabari-logo-mobile

ജാമ്യക്കാരനില്ലെങ്കില്‍ പ്രവാസികള്‍ക്ക് കുവൈത്തില്‍ ചികിത്സയില്ല

HIGHLIGHTS : കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് ചികിത്സലഭിക്കാന്‍ ഇനി മുതല്‍ ജാമ്യക്കാരാന്‍ നിര്‍ബന്ധം. രോഗികള്‍ക്ക് ഫീസ് അടയ്ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധി...

കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് ചികിത്സലഭിക്കാന്‍ ഇനി മുതല്‍ ജാമ്യക്കാരാന്‍ നിര്‍ബന്ധം. രോഗികള്‍ക്ക് ഫീസ് അടയ്ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് ജാമ്യക്കാരനില്‍ നിന്ന് ഈടാക്കാന്‍ വേണ്ടിയാണ് പുതിയ നീക്കം. ഇതെകുറിച്ചുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട ശേഷം മാത്രമേ വിദേശികള്‍ക്ക് ഇവിടെ ചികിത്സ അനുവദിക്കുകയൊള്ളു.

അതെസമയം ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന ചികിത്സാ നിരക്കുകള്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

sameeksha-malabarinews

അടിയന്തിര ചികിത്സയ്ക്കായി എത്തുന്ന വിദേശികളില്‍ ചിലരുടെ കയ്യില്‍ പണമില്ലാത്തത് അധികൃതരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ജാമ്യക്കാരില്‍ നിന്നും സമ്മതപത്രം ഒപ്പിട്ട് സ്വീകരിക്കാന്‍ മന്ത്രാലയം തീരുമാനമെടുത്തത്. ജാമ്യക്കാരന്‍ പണമടച്ചില്ലെങ്കില്‍ മന്ത്രാലയം നിയമനടപടി സ്വീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!