കുവൈറ്റില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് പ്രവാസിയായ നാലു വയസുകാരന്‍ മരിച്ചു

കുവൈറ്റ് സിറ്റി: ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ് നാലുവയസ്സുകാരന്‍ മരിച്ചു. മുംബൈ സ്വദേശികളുടെ മകനായ യഹയ തൗസീഫ് ബന്‍ഡാര്‍ക്കറാണ് മരിച്ചത്.

ഇവര്‍ താമസിക്കുന്ന സാല്‍മിയയിലെ അഞ്ചാം നിലയിലെ ഫ്‌ളാറ്റിലെ ബാല്‍ക്കണയില്‍ നിന്ന് കുട്ടി കാല്‍ വഴുതി വീണതെന്നാണ് കരുതുന്നത്. ഈ സമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ജോലി സ്ഥലത്തായിരുന്നു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അമ്മാനിലെ യു കെ ജി വിദ്യാര്‍ത്ഥിയായിരുന്നു യഹയ. പിതാവ് കുവറ്റിലെ അല്‍ നാസര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജീവനക്കാരനായ തൗസീഫ് ബന്‍ഡാര്‍കറും അമ്മ ശാസിയ അബ്ദുള്ള റോയല്‍ ഹയാത്ത് ആശുപത്രിയിലെ ഓഫീസ് ജീവനക്കാരിയുമാണ്.

Related Articles