Section

malabari-logo-mobile

ബാലുശ്ശേരിയില്‍ വീട്ടില്‍ കള്ളനോട്ട് അച്ചടി; മൂന്ന് പേര്‍ അറസ്റ്റില്‍

HIGHLIGHTS : ബാലുശ്ശേരി: വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍.. വീട്ടുടമയായ ബാലുശ്ശേരി മീത്തലെ മണിഞ്ചേരി മുത്തു എന്ന രാജേഷ് ക...

ബാലുശ്ശേരി: വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍.. വീട്ടുടമയായ ബാലുശ്ശേരി മീത്തലെ മണിഞ്ചേരി മുത്തു എന്ന രാജേഷ് കുമാര്‍(45) എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വീല്‍വര്‍ട്ട്(43), കോഴിക്കോട് നല്ലളം താനിലശ്ശേരി വൈശാഖ്(24) എന്നിവരാണ് പിടിയിലായത്. ബാലുശ്ശേരി എസ് ഐ കെ .സുഷീറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്. വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ നിന്നാണ് കള്ളനോട്ട് അടിക്കാനുള്ള യന്ത്രസാമഗ്രികള്‍ കണ്ടെടുത്തത്.

sameeksha-malabarinews

നോട്ടടിക്കുന്നതിനുള്ള പേപ്പറിന്റെ 200 എണ്ണം വീതമുള്ള 74 കെട്ടുകളാണ് കണ്ടെത്തിയത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഇവിടെ അച്ചടിക്കുന്നത്. അത്യാധുനിക യന്ത്രങ്ങളാണ് നോട്ടടിക്കാന്‍ ഇവര്‍ ഉപയോഗിച്ചിരുന്നത്.

അറസ്റ്റിലായ മൂന്ന് പേരും നേരത്തെ വിവിധ കേസുകളില്‍പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്. ജയിലില്‍ വെച്ചുള്ള പരിചയമാണ് ഇവരെ സംഘം ചേര്‍ന്ന് കള്ളനോട്ടടിയില്‍ എത്തിച്ചത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ക്രൈംബ്രാഞ്ച് ബ്യൂറോ സയന്റിഫിക് ഓഫീസര്‍ വി വിനീത് ഫോറന്‍സിക് എ എസ് ഐ ഷനോദ് കുമാര്‍ എന്നിവര്‍ പരിശോന നടത്തിയ ശേഷമാണ് യന്ത്രസാമഗ്രികള്‍ മാറ്റി പോലീസ് വീട് സീല്‍ ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!