Section

malabari-logo-mobile

ദേശീയപാത വികസനം: ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിയ്ക്ക് പരമാവധി 5757 രൂപയും ഭൂമിയ്ക്ക് സെന്റ് ഒന്നിന് 11,74,515 വരെയും നഷ്ടപരിഹാരം

HIGHLIGHTS : മലപ്പുറം:ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമികളുടെയും കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുളള നിര്‍മിതികളുടെയും വിലനിര്‍ണ്ണയിച്ച് ഉത്തരവായതായി ജില്ലാ കലക്...

മലപ്പുറം:ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമികളുടെയും കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുളള നിര്‍മിതികളുടെയും വിലനിര്‍ണ്ണയിച്ച് ഉത്തരവായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ 2012 ലെ പ്ലിന്ത് ഏരിയ റേറ്റ് അടിസ്ഥാനമാക്കിയാണ് കെട്ടിടങ്ങള്‍ക്കും മറ്റ് നിര്‍മ്മിതികള്‍ക്കും വില കണക്കാക്കുന്നത്. അതുകൊണ്ട് 2018 ലേക്ക് ബാധകമായ 40 ശതമാനം വര്‍ദ്ധനവ് ലഭിക്കുന്നതാണ്. വര്‍ദ്ധിച്ച തുകയുടെ 12.5 ശതമാനം വൈദ്യൂതീകരണ ചിലവായും അനുവദിക്കും.
വാണിജ്യകെട്ടിടങ്ങള്‍ക്ക് പ്ലബിങ് ചെലവുകള്‍ക്കായി നാല് ശതമാനവും താമസകെട്ടിടങ്ങള്‍ക്ക് 12ശതമാനവും അധിക തുക അനുവദിക്കും. ഇത്തരത്തില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഫ്രെയിംഡ് കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിയ്ക്ക് പരമാവധി 5757 രൂപ നഷ്ടപരിഹാരം ലഭിക്കും. വാണിജ്യ വിഭാഗത്തില്‍പ്പെട്ട ഒരു നില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിയ്ക്ക് 4545 രൂപയും ഇരു നില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിയ്ക്ക് 4333 രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

കോണ്‍ക്രീറ്റിലുളള ഒരു നില താമസകെട്ടിടത്തിന് വൈദ്യൂതികരണ പ്ലബിങ് തുകയടക്കം ഒരു ചതുരശ്ര അടിയ്ക്ക് 4145 രൂപയും ഇരു നില താമസ കെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര അടിയ്ക്ക് 4015 രൂപയും നഷ്ടപരിഹാരം ലഭിക്കും. ഓടിട്ട ഒരു നില കെട്ടിടത്തിന് ഒരു ചതുരശ്ര അടിയ്ക്ക് 3756 രൂപയും ഇരു നില താമസ കെട്ടിടത്തിന് ഒരു ചതുരശ്ര അടിയ്ക്ക് 3659 രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

sameeksha-malabarinews

കിണര്‍ ചുറ്റുമതില്‍ ഉള്‍പ്പെടെയുളള എല്ലാവിധ നിര്‍മിതികള്‍ക്കും ഈ വര്‍ഷത്തെ നിര്‍മാണ ചിലവിന്റെ ഇരട്ടി തുകയാണ് നഷ്ടപരിഹാരം. കെട്ടിടങ്ങളുടെയും നിര്‍മിതികളുടെയും കാലപഴക്കം വിലനിര്‍ണ്ണയത്തെ ബാധിക്കില്ല. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. അതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക.

ഭൂമിയുടെ വില നിശ്ചയിക്കുന്നത് വിവിധ കാറ്റഗറികളിലായിട്ടാണ്. നിലവിലെ ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന പുരയിടം വിഭാഗത്തില്‍പ്പെട്ട ഭൂമിയെ ഒന്നാം കാറ്റഗറിയായും തരം മാറ്റിയ ഭൂമിയെ രണ്ടാം കാറ്റഗറിയായും നിലവില്‍ പാടമായി കിടക്കുന്ന ഭൂമിയെ മൂന്നാം കാറ്റഗറിയായും തിരിച്ചിരിക്കുന്നു. പുതിയ ബൈപ്പാസ് വരുന്ന സ്ഥലങ്ങളില്‍ ഭൂമികളെ ഇത്തരത്തില്‍ കാറ്റഗറി നാല് മുതല്‍ ആറ് വരെയും തരം തിരിച്ചിട്ടുണ്ട്. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ അടിസ്ഥാന വിലയുടെ ഇരട്ടി തുകയും ഗ്രാമ പ്രദേശങ്ങളില്‍ അടിസ്ഥാന തുകയുടെ 2.4 മടങ്ങും നഷ്ട പരിഹാരം ലഭിക്കും.
3 A വിജ്ഞാപനത്തിന് മൂന്ന് വര്‍ഷം മുമ്പ് 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സമാനമായ ഭൂമികളുടെ മുഴുവന്‍ ആധാരങ്ങളും പരിശോധിച്ച് പരമാവധി വില കാണിച്ച പകുതി ആധാരങ്ങളിലെ ശരാശരി ഭൂവിലയാണ് അടിസ്ഥാന വിലയായി കണക്കാക്കുന്നത. 3 A വിജ്ഞാപനതീയതി മുതല്‍ അവാര്‍ഡ് തീയതിവരെ അടിസ്ഥാന വിലയില്‍മേല്‍ 12ശതമാനം വര്‍ദ്ധനവും അനുവദിക്കുന്നതാണ്.

വിവിധ വില്ലേജുകളിലെ ഭൂമികള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക താഴെ കൊടുക്കുന്നു.

1 പൊന്നാനി നഗരം ക 578079
കക 578079
2 പെരുമ്പടപ്പ് ക 260938
3 വെളിയങ്കോട് ക 260938
4 ഈഴുവത്തിരുത്തി ക 578079
കക 578079
5 കാലടി ക 460732
കക 460732
6 തവനൂര്‍ ക 460732
കക 460732
7 തെന്നല ക 627851
8 എടരിക്കോട് ക 678008
കഢ 576356
ഢ 576356
ഢക 84735
9 ചേലേമ്പ്ര ക 975327
10 തേഞ്ഞിപ്പലം ക 1174515

11 പള്ളിക്കല്‍ ക 975327
12 മൂന്നിയൂര്‍ ക 963025
കക 963025
കകക 39373
13 അബ്ദു റഹിമാന്‍ നഗര്‍ ക 1153137
കക 1153137
കകക 61505
14 വേങ്ങര ക 708375
കക 708375
കകക 42095
15 തിരൂരങ്ങാടി ക 712613
16 കുറ്റിപ്പുറം ക 438137
കക 438137
17 നടുവട്ടം ക 435787
18 ആതവനാട് ക 389596
കക 389596
19 മാറാക്കര ക 465094
20 കല്‍പകഞ്ചേരി ക 465094
21 കുറുമ്പത്തൂര്‍ ക 465094
കക 465094
22 പെരുമണ്ണ ക 627872
ഢക 84686
23 കാട്ടിപ്പരുത്തി ക 643827
കഢ 320674
ഢ 320674
ഢക 42867

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!